പ്യോംങ്യാംഗ്: സ്തന ശസ്ത്രക്രിയ നടത്തിയ സ്ത്രീകള്‍ക്കെതിരേ കര്‍ശന നടപടിക്ക് ഉത്തരകൊറിയന്‍ സര്‍ക്കാര്‍. ഇത്തരം സൗന്ദര്യ വര്‍ധന ഉപാധികള്‍ സോഷ്യലിസത്തിനെതിരാണെന്നും മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണെന്നും ഭരണകൂടം പറയുന്നു. ഇവരെ ബൂര്‍ഷ്വകളെന്നാണ് മുദ്രകുത്തുന്നത്.
രാജ്യത്തെ സുരക്ഷാ സേവനങ്ങള്‍ അത് സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നുണ്ട്. ശരീരത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങളുള്ള സ്ത്രീകളെ തിരിച്ചറിയാനും അവരെ പരിശോധനകള്‍ക്ക് വിധേയമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയയില്‍, സ്തനവളര്‍ച്ചയും കണ്‍പോള ശസ്ത്രക്രിയയും സോഷ്യലിസത്തിനെതിരായും നിയമവിരുദ്ധമായും കണക്കാക്കപ്പെടുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരും.

Comments: